Mar 18 • 18M

ശാസ്ത്രത്തിന്റെ സന്തോഷവും സ്വഭാവവും

മനുഷ്യന്റെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാഹസികതയാണ് ശാസ്ത്രം. മനുഷ്യ മനസ്സിന്റെയും

5
2
 
1.0×
0:00
-17:40
Open in playerListen on);
Episode details
2 comments

പല രീതിയിലും ശാസ്ത്ര തത്വങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്നു. മഹത്തായ കണ്ടുപിടിത്തങ്ങള്‍, അത്ഭുതപ്പെടുത്തുന്ന ഉള്‍ക്കാഴ്ച്ചകള്‍, മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ ഉപയോഗങ്ങള്‍ തുടങ്ങിയവ. മനുഷ്യന്റെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാഹസികതയാണ് ശാസ്ത്രം. മനുഷ്യ മനസ്സിന്റെയും.

റോബര്‍ട്ട് ഹേസന്‍, വിര്‍ജിനിയ ഫെയര്‍ഫാക്‌സിലെ മേസണ്‍ യൂണിവേഴ്‌സിറ്റിയില്‍ എര്‍ത്ത് സയന്‍സ് പ്രൊഫസറാണ്. മേസണ്‍ യൂണിവേഴ്‌സിറ്റിയിലെ ജിം ട്രെഫിലുമൊത്ത് കഴിഞ്ഞ 10 വര്‍ഷത്തോളമായി അദ്ദേഹം ശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളെ പരിശോധിക്കുന്ന കോഴ്‌സുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്ര സാക്ഷരതയെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും റോബര്‍ട്ട് ഹേസന്‍ പറയുന്നത് ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ ചില ചിന്തങ്ങളെക്കൂടി അടിസ്ഥാനപ്പെടുത്തി ശാസ്ത്രത്തെ ഒന്ന് നോക്കിക്കാണാനുള്ള ശ്രമമാണ് ഈ ലേഖനം.

എന്താണ് ശാസ്ത്രം?

എന്താണ് ശാസ്ത്രത്തെ പ്രത്യേകതയുള്ളതാക്കുന്നതെന്ന് ആദ്യം പരിശോധിക്കാം. അറിയാനുള്ള ഒരു മാര്‍ഗമായി നാം ശാസ്ത്രത്തേക്കുറിച്ച് ചിന്തിച്ച് തുടങ്ങണം. നിങ്ങള്‍ക്കറിയാമെന്നു നിങ്ങള്‍ കരുതുന്നത് എങ്ങനെയറിയാമെന്നാണ് നിങ്ങള്‍ കരുതുന്നത്? അറിയാനുള്ള പല മാര്‍ഗങ്ങള്‍ മനുഷ്യരുപയോഗിക്കാറുണ്ട്. നമുക്ക് മതമുണ്ട്, തത്വചിന്തയുണ്ട്, കലയുണ്ട്, നീതിശാസ്ത്രമുണ്ട്, ശാസ്ത്രവുമുണ്ട്. സ്വാഭാവിക ലോകത്ത് നമ്മുടെ സ്ഥാനമെന്തെന്ന് മനസ്സിലാക്കാന്‍ ഇവയെല്ലാം നമ്മെ സഹായിക്കും. ഇവയില്‍ ശാസ്ത്രം പ്രത്യേകമായി വേറിട്ടു നില്‍ക്കുന്നു. സ്വാഭാവിക ലോകത്തിന്റെ മൂര്‍ത്തമായ വശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ നല്‍കാനുമായി പരുവപ്പെടുത്തിയിട്ടുള്ള ഒരു രീതിയാണ് ശാസ്ത്രമെന്നു പറയാം. ശരിക്കും പറഞ്ഞാല്‍, പുനര്‍നിര്‍മിക്കാവുന്ന നിരീക്ഷണങ്ങളുടെയും സൂക്ഷിച്ചുള്ള നിയന്ത്രിതമായ പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വാഭാവിക ലോകത്തേക്കുറിച്ച് അറിവ് നേടാനുള്ള ഒരു മാര്‍ഗമാണ് ശാസ്ത്രം.


ശാസ്ത്രത്തിന് നല്‍കാവുന്ന ലളിതവും ഗംഭീരവുമായ ഒരു നിര്‍വചനം, പ്രപഞ്ചത്തെ സംഘടിപ്പിക്കുന്നതും പരിണമിപ്പിക്കുന്നതുമായ ചില നിയമങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം എന്നതാണ്


പല ശാസ്ത്രം, ഒരേ രീതിശാസ്ത്രം!

എല്ലാ തലങ്ങളിലുമുള്ള ശാസ്ത്രങ്ങളെക്കുറിച്ചും നമുക്ക് അന്വേഷിക്കാം. അവയില്‍ പരമ്പരാഗതമായി തരം തിരിക്കപ്പെട്ടിട്ടുള്ള ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയവയെല്ലാമുണ്ട്. ഇവയ്‌ക്കെല്ലാം പൊതുവായിട്ടുള്ള ഒരു രീതി ശാസ്ത്രമുണ്ടെന്നും നമുക്കു മനസിലാക്കാം. സത്യത്തില്‍ പ്രകൃതിക്ക് ഇത്തരം അതിര്‍വരമ്പുകളേപ്പറ്റി അറിയില്ല. എല്ലാത്തരം ശാസ്ത്രങ്ങളും ഒരേ രീതിശാസ്ത്രം പങ്കിടുന്നവയാണെന്നും പൊതുവായ ഒരു കൂട്ടം നിയമങ്ങള്‍ അവ പിന്തുടരുന്നുണ്ടെന്നും നമുക്കു മനസിലാക്കാന്‍ സാധിക്കും. ശാസ്ത്രത്തിന് നല്‍കാവുന്ന ലളിതവും ഗംഭീരവുമായ ഒരു നിര്‍വചനം, പ്രപഞ്ചത്തെ സംഘടിപ്പിക്കുന്നതും പരിണമിപ്പിക്കുന്നതുമായ ചില നിയമങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണം എന്നതാണ്.

ശാസ്ത്രമെന്നത് എപ്പോഴും ഭൗതിക പ്രതിഭാസങ്ങളെക്കുറിച്ച് സ്വതന്ത്രമായി പരിശോധിക്കാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ആ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ഒരു സമവായമാണത്.

മൂന്ന് അംപയര്‍മാരുടെ കഥ!

അറിയുവാനുള്ള വഴികള്‍ വ്യത്യസ്തമാണ്. അതിനുദാഹരണമാണ് മൂന്ന് അംപയര്‍മാരുടെ കഥ. ഒരു മാച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് അംപയര്‍മാര്‍ കൂടിയിരുന്ന് പന്തുകളെപ്പറ്റിയും സ്‌ട്രൈക്കുകളെപ്പറ്റിയും പറയുന്നു. കലാകാരനായ അംപയര്‍ പന്തിനെ താന്‍ കാണുന്ന വസ്തുവായി മാത്രം നിര്‍വചിക്കുമ്പോള്‍, ശാസ്ത്രജ്ഞനായ രണ്ടാമന്‍ യഥാര്‍ത്ഥമായ ഒന്നിനെയാണ് താന്‍ നിര്‍വചിക്കുന്നതെന്ന് പറയുന്നു. മനശാസ്ത്രജ്ഞനായ മൂന്നാമന്‍ പറയുന്നത് താന്‍ പന്തിനെ അങ്ങനെ വിളിക്കുന്നതു വരെ അത് ഒന്നും തന്നെയല്ല എന്നും. കാഴ്ചപ്പാടുകളിലെ വ്യത്യാസം മനസിലാക്കലിലുമുണ്ടെന്ന് കാണുന്നുണ്ടോ? മനസിലാകുന്നുണ്ടോ?

എന്തുകൊണ്ട് ശാസ്ത്രം വ്യത്യസ്തമാണ്?

ശാസ്ത്രം മതത്തില്‍ നിന്ന് വ്യത്യസ്തമാണ്. കാരണം മതം എന്നത് നിലനില്‍ക്കുന്നത് വെളിവാക്കപ്പെട്ട സത്യങ്ങളുടെയും വിശുദ്ധ പുസ്തകങ്ങളുടെയും  അടിസ്ഥാനത്തിലാണ്. അത് വിശ്വാസത്തിലധിഷ്ഠിതവുമാണ്. ബൈബിള്‍ പോലും. നിങ്ങള്‍ക്ക് വിശ്വാസത്തേക്കുറിച്ച്, മതത്തേക്കുറിച്ച് വ്യക്തിപരമായി വെളിപ്പെട്ട കാഴ്ച്ചകളുണ്ടായിരിക്കാം. അവ ചോദ്യം ചെയ്യപ്പെടുന്നതിനും അതീതമായിരിക്കണം. വിശ്വാസം, അത് അത്ര ഉറപ്പുള്ളതാണെങ്കില്‍ ഭൗതിക ലോകത്തെ ഏതു നിരീക്ഷണങ്ങളേയും അത് മറികടക്കേണ്ടതുണ്ട്.

ശാസ്ത്രം കലയില്‍ നിന്നും വ്യത്യസ്തമാണ്. കലാകാരന്‍ വ്യക്തിഗതമായ, തനതായ കാഴ്ച്ചപ്പാടിലൂടെ സത്യത്തെ പര്യവേക്ഷണം ചെയ്യുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കലാകാരനായ പാബ്ലോ പിക്കാസോ, തന്റെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലത്ത് ഒരു സംഭവമുണ്ടായി. അദ്ദേഹം ഒരു ട്രെയിനില്‍ യാത്ര ചെയ്യവേ, ഒരു യാത്രക്കാരന്‍ വ്യക്തമാകാത്ത രീതിയില്‍ ചില ശബ്ദങ്ങളുണ്ടാക്കുന്നത് കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും അയാള്‍ ഇതു തുടര്‍ന്നപ്പോള്‍ പിക്കാസോ ചോദിച്ചു.

'നിങ്ങളെന്താണ് പറയാന്‍ ശ്രമിക്കുന്നത്'

'മോഡേണ്‍ ആര്‍ട്ട്, മോഡേണ്‍ ആര്‍ട്ട്' അതെനിക്കിഷ്ടമല്ല, എനിക്കതു മനസിലാകുന്നില്ല. ഇതായിരുന്നു അയാളുടെ മറുപടി!

മോഡേണ്‍ ആര്‍ട്ടിന്റെ എന്താണ് അയാള്‍ക്കിഷ്ടമാകാത്തത് എന്ന് പിക്കാസോ ചോദിച്ചു.

അതിന് യാഥാര്‍ത്ഥ്യവുമായി ഒരു ചേര്‍ച്ചയുമില്ലെന്നു മറുപടി.

എന്നാലെന്താണ് യാഥാര്‍ത്ഥ്യവുമായി സാമ്യതയുള്ളതെന്ന് നിങ്ങള്‍ക്കു തോന്നുന്നതെന്നായി പിക്കാസോ.

അയാള്‍ കീശയില്‍ നിന്ന് തന്റെ പേഴ്‌സ് എടുത്ത് ഒരു ഫോട്ടോ ഉയര്‍ത്തിക്കാട്ടി. എന്നിട്ട് പറഞ്ഞു.

ഇതെന്റെ ഭാര്യയുടെ ചിത്രമാണ്. ഇതാണ് യാഥാര്‍ത്ഥ്യം. ഇത് അവളെപ്പോലെ തന്നെയിരിക്കുന്നു. ഇതാണ് യാഥാര്‍ത്ഥ്യവുമായി സാമ്യതയുള്ളതെന്ന് എനിക്ക് തോന്നുന്നത്.

പിക്കാസോ ആ ഫോട്ടൊ ഒന്നു ശ്രദ്ധിച്ച് നോക്കിയിട്ട് പറഞ്ഞു:

'ഓഹ്, ഇവള്‍ തീരെ കുറിയവളും വണ്ണമുള്ളവളുമാണല്ലോ'

കഥയിലൂടെ പറഞ്ഞു വരുന്നതെന്തെന്നാല്‍, കലയെന്നത് എപ്പോഴും കാഴ്ച്ചപ്പാടിനനുസരിച്ചായിരിക്കും പ്രസക്തമാകുക. അവിടെ പരമമായ സത്യമെന്ന ഒന്നില്ല.

ശാസ്ത്രം സാമൂഹ്യ ശാസ്ത്രത്തില്‍ നിന്നും രാഷ്ടീയ ശാസ്ത്രത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നുമൊക്കെ കൗതുകകരമായ രീതിയില്‍ വ്യത്യസ്തമാണ്. കാരണം ഇവയിലൊക്കെ വിശ്വസനീയമായ പല നയങ്ങളും, പല സംഭവങ്ങളുടെ തുല്യമായ സാധുതയുള്ള വ്യാഖ്യാനങ്ങളുമാണുള്ളത്. മനുഷ്യരും അവരുടെ അനുഭവങ്ങളും വൈവിധ്യതയാല്‍ സമ്പന്നമാണ്. ഈ വ്യവസ്ഥിതികള്‍ സമ്പന്നമാകുന്നത് ഭൂതകാല, വര്‍ത്തമാനകാല, ഭാവികാല സംഭവങ്ങളുടെ ബഹുസ്വരമായ വ്യാഖ്യാനങ്ങളിലൂടെയാണ്.

ശാസ്ത്രം ജ്യോതിഷത്തില്‍ നിന്നും വ്യത്യസ്തമാണ്. അന്യഗ്രഹജീവികളുടെ പറക്കും തളികകളെ കപട ശാസ്ത്രമെന്നാണ് വിളിക്കുന്നത്. സ്വതന്ത്രമായി പരിശോധിക്കാവുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളവയല്ല ഇതൊന്നും. എന്നാല്‍ ഭൂരിഭാഗം ശാസ്ത്രജ്ഞരും പറക്കും തളികകളുടെ സാന്നിധ്യം പാടേ തള്ളിക്കളയുന്നുമില്ല. അത് അസംഭവ്യമാണെന്നും പറയുന്നില്ല. കാരണം, അങ്ങനെയൊന്ന് ഇവിടെയെത്തി നാമത് പഠിച്ച് കഴിഞ്ഞാല്‍ അത് ശാസ്ത്രമായി.


ശാസ്ത്ര സാക്ഷരതയായി മറ്റു ചിലതൊക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതിലൊന്നാണ് സാങ്കേതിക സാക്ഷരത. ശാസ്ത്ര സാക്ഷരതയും സാങ്കേതിക സാക്ഷരതയും ഒന്നല്ല


ശാസ്ത്രമെന്ന പ്രക്രിയയിലൂടെ ഭാവിയേപ്പറ്റി പ്രവചനങ്ങള്‍ നടത്താനും നമ്മുടെ ചുറ്റുപാടുകളെ നവീകരിക്കാനുളള വഴികള്‍ കണ്ടെത്താനും ഈ ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കാനും സാധിക്കുന്നു. ശാസ്ത്രമില്ലാത്ത ഒരു സമൂഹം എത്ര വലിയ ബുദ്ധിമുട്ടുള്ളതായിരിക്കും? ആരോഗ്യം, ഭക്ഷണം, ഗതാഗതം, ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവ ഫലത്തില്‍ നിലവിലില്ലാതിരുന്നേനെ..

ആധുനിക ലോകത്ത് എല്ലാ പൗരന്‍മാര്‍ക്കും ശാസ്ത്രീയ സാക്ഷരതയുണ്ടായിരിക്കണം. ഉദാഹരണത്തിന് ഒരു ദിനപ്പത്രം എടുത്തുനോക്കൂ, ശാസ്ത്രം അടിസ്ഥാനമായ എന്തെല്ലാം വാര്‍ത്തകള്‍ നമുക്കു വായിക്കേണ്ടിവരുന്നു. ശാസ്ത്ര സാക്ഷരത നാലു കാരണങ്ങളാല്‍ പ്രധാനമാണ്.

1. ഉപഭോക്താക്കളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുളള തീരുമാനങ്ങളെ ശാസ്ത്ര സാക്ഷരത സ്വാധീനിക്കുന്നു.
2. ഇന്നത്തെ തൊഴിലിടങ്ങള്‍ നേരിട്ടും അല്ലാതെയും ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. കുട്ടികളെ പഠിപ്പിക്കാന്‍ ശാസ്ത്ര സാക്ഷരതയുണ്ടാകേണ്ടതുണ്ട്.
4. ശാസ്ത്രസാക്ഷരത കൊണ്ട് ശാസ്ത്രത്തിന്റെ സന്തോഷം മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ സാധിക്കുന്നു.

ഓരോ ദിവസവും ശാസ്ത്രജ്ഞര്‍ ഇന്നേവരെ ഒരു മനുഷ്യനും അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുകയും ആ അറിവുകള്‍ ലോകത്തിന് പകരുകയും ചെയ്യുന്നു. ശാസ്ത്ര സാക്ഷരതയിലൂടെ നമ്മളെല്ലാവരും അതിന്റെ ഭാഗമാകുകയാണ്. എല്ലാവര്‍ക്കും ശാസ്ത്ര സാക്ഷരത കൈവരിക്കുവാനാകും. ശാസ്ത്രത്തിലെ മഹത്തായ തത്വങ്ങളെല്ലാം സങ്കീര്‍ണമായ പദസമ്പത്തിന്റെ ആവശ്യമില്ലാതെ തന്നെ അവതരിപ്പിക്കുവാന്‍ കഴിയും. അഗാധമായ ഗണിത ശാസ്ത്ര അവബോധവും ആവശ്യമില്ല. ഊര്‍ജ്ജവും ദ്രവ്യവും അടങ്ങിയ ഭൗതികമായ ഒരു ലോകത്താണ് നാമെല്ലാവരും തന്നെ ജീവിക്കുന്നത്. ദൈനംദിന ജീവിതാനുഭവങ്ങള്‍ ഇതെല്ലാം മനസിലാക്കാനുള്ള അവസരം നമുക്കു നല്‍കുന്നുണ്ട്.

ശാസ്ത്ര സാക്ഷരതയായി മറ്റു ചിലതൊക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതിലൊന്നാണ് സാങ്കേതിക സാക്ഷരത. ശാസ്ത്ര സാക്ഷരതയും സാങ്കേതിക സാക്ഷരതയും ഒന്നല്ല. ശാസ്ത്രം ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങളുമായും അവയുടെ പ്രവര്‍ത്തനങ്ങളുമായും മാത്രം ബന്ധപ്പെട്ട ഒരു പദമാണത്. വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ അക്കാഡമിക് താല്‍പ്പര്യങ്ങളില്‍ ശാസ്ത്രത്തിന് കൂടുതല്‍ താല്‍പര്യമുണ്ടാക്കുക എന്നതാണ് ശാസ്ത്ര സാക്ഷരതയുടെ ഉദ്ദേശ്യമെന്ന് ധരിച്ചു വച്ചിരിക്കുന്നവരില്‍ ശാസ്ത്രജ്ഞരുമുണ്ടെന്നതാണ് കൗതുകകരം. ജനസംഖ്യയിലെ ശാസ്ത്രജ്ഞരുടെ എണ്ണം കൂട്ടുകയല്ല ശാസ്ത്ര സാക്ഷരതയുടെ ലക്ഷ്യം. ഏതു വിഷയം ഐഛികമായി തിരഞ്ഞെടുത്തു പഠിക്കുന്നവരായാലും പൊതുവേയുള്ള ശാസ്ത്ര അവബോധം അവര്‍ക്കുണ്ടാകേണ്ടതുണ്ടെന്ന് അധ്യാപകരും മനസിലാക്കണം. ശാസ്ത്ര സാക്ഷരത എന്നത് മനുഷ്യന്റെ പരിശ്രമങ്ങളുമായും ശാസ്ത്രത്തെ മനസിലാക്കുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, അത് ചരിത്രമാകാം. തത്വശാസ്ത്രമാകാം. സാമൂഹിക പശ്ചാത്തലങ്ങളാകാം.

കാലമേറെ മുന്നേറിയപ്പോള്‍ സര്‍വകലാശാലകളിലെ പഠനവിഭാഗങ്ങള്‍ പലതായി പെരുകി. ഒരുദാഹരണത്തിന് ഒരു സര്‍വകലാശാലയില്‍ പരസ്പരം ഒരു ആശയ വിനിമയവുമില്ലാത്ത കുറേ രസതന്ത്ര വിഭാഗങ്ങളുണ്ട്. ഓരോന്നും ഓരോ രീതിയില്‍. ഈയവസ്ഥ ആഗോള തലത്തില്‍ നിലനില്‍കുന്നു. ഇവിടെയാണ് പൊതുവായുള്ള ശാസ്ത്ര സാക്ഷരതയുടെ പ്രസക്തി. ആണവ മാലിന്യത്തേക്കുറിച്ചുള്ള ഒരു വാര്‍ത്ത ഉദാഹരണമായെടുത്താല്‍, തീര്‍ച്ചയായും അതില്‍ ഭൗതിക ശാസ്ത്രമുണ്ട്. കാരണം റേഡിയോ ആക്ടിവിറ്റിയേക്കുറിച്ചറിയാന്‍ ഭൗതിക ശാസ്ത്രം അറിഞ്ഞിരിക്കണം. ആണവ മാലിന്യങ്ങളേക്കുറിച്ചറിയാന്‍ രസതന്ത്രത്തില്‍ അറിവുണ്ടാകണം. ഇതൊരു ഭൂമിശാസ്ത്രപരമായ പ്രശ്‌നം കൂടിയാണ്. കാരണം ഇവ സൂക്ഷിക്കുന്നതും പാറകളും തമ്മില്‍ ബന്ധമുണ്ട്. ഇതിന്റെ പരിണിത ഫലങ്ങളേക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രകൃതിയേയും ജീവശാസ്ത്രത്തേയും ഒഴിവാക്കാന്‍ കഴിയുകയുമില്ല. ഒരു വിഷയത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ഏതൊക്കെ തലങ്ങളിലേക്ക് പോകുന്നുവെന്ന് നോക്കുക. ഒരു പ്രത്യേക വിഷയത്തില്‍ മാത്രം അവഗാഹമുണ്ടാകുന്നത്, ശ്രദ്ധ ആ വിഷയത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിലേക്ക് നയിക്കുകയും സമ്പൂര്‍ണമായി നിലനില്‍ക്കുന്ന പ്രശ്‌നത്തെ നോക്കിക്കാണാന്‍ കഴിയാതെയാകുകയും ചെയ്യും. മഞ്ഞുമലയുടെ ഒരറ്റം മാത്രം കാണുന്നതു പോലെയോ അന്ധന്‍മാര്‍ ആനയെ വിലയിരുത്തുന്നതു പോലെയോ ആകാമത്.

ശാസ്ത്രത്തിന്റെ സാമൂഹിക ചട്ടക്കൂട്

എല്ലാ സാമൂഹ്യ വ്യവസ്ഥകളുടേതും പോലെ വ്യതിരിക്തമായ ഘടനയുള്ള ഒന്നാണ് ശാസ്ത്രവും. സ്വയം ശാസ്ത്രജ്ഞരെന്നു വിളിക്കുന്ന മൂന്നര ലക്ഷത്തോളം മനുഷ്യരുണ്ട് അമേരിക്കയില്‍. പ്രാഥമികമായി അവര്‍ ഗവണ്‍മെന്റിനു വേണ്ടിയും വ്യവസായങ്ങള്‍ക്കു വേണ്ടിയും അക്കാഡമിക് രംഗത്തും പ്രവര്‍ത്തിക്കുന്നു. ഭൂരിഭാഗം പേരും പിഎച്ച്ഡിയും അതിനു ശേഷമുള്ള വര്‍ഷങ്ങളുടെ പരിശീലനവും പൂര്‍ത്തിയാക്കിയാണ് ശാസ്ത്രജ്ഞരാകുന്നത്. ഗവണ്‍മെന്റുകളും കോര്‍പ്പറേറ്റുകളും സര്‍വകലാശാലകളും അവര്‍ക്കു വേതനം നല്‍കുന്നു.

ശാസ്ത്രജ്ഞരല്ലാത്തവരുടെ ശാസ്ത്ര സാക്ഷരതയേക്കുറിച്ച് പറയുമ്പോള്‍ ഇവിടെ ഒരു ശ്രേണി രൂപപ്പെടുന്നത് കാണാം. ഒരു ഹയറാര്‍ക്കി അഥവാ അധികാരശ്രേണി. ശാസ്ത്രത്തില്‍ പല തരംതിരിവുകള്‍ ഉള്ളതിനാലാണത്. ഉദാഹരണം: ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയവ.

ഫിസിക്‌സ് ഫസ്റ്റ്!

ഈ ശ്രേണിയില്‍ പ്രഥമസ്ഥാനം ഭൗതിക ശാസ്ത്രത്തിനാണ്. കാരണം ഭൗതിക ശാസ്ത്ര നിയമങ്ങള്‍, വലുതും ചെറുതും ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും വ്യവസ്ഥിതികളിലും പ്രയോഗിക്കേണ്ടി വരുന്നു. യഥാര്‍ത്ഥത്തില്‍, ചലനത്തിലുള്ള ദ്രവ്യത്തേക്കുറിച്ചുള്ള പഠനമായും എങ്ങനെ കണികകള്‍ പ്രതിപ്രവര്‍ത്തിക്കുന്നു എന്നു മനസിലാക്കുന്ന ഒന്നായുമൊക്കെ ഭൗതിക ശാസ്ത്രത്തെ നിര്‍വചിക്കാം. രസതന്ത്രത്തിലേയും ഭൂമിശാസ്ത്രത്തിലേയും ജീവശാസ്ത്രത്തിലേയും വലിയ തത്വങ്ങള്‍ മനസിലാക്കണമെങ്കില്‍ ആദ്യം ഭൗതിക ശാസ്ത്രത്തില്‍ നിന്ന് തുടങ്ങേണ്ടതുണ്ട്. ഭൗതിക ശാസ്ത്രം തന്നെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ക്ലാസിക്കല്‍ ഫിസിക്‌സും ആധുനിക ഫിസിക്‌സും. ക്ലാസിക്കല്‍ ഫിസിക്‌സില്‍ ദൈനംദിന ജീവിതത്തിലെ ദ്രവ്യം, ഊര്‍ജ്ജം, ചലനം, ബലം, നാമനുഭവിക്കുന്ന കാര്യങ്ങള്‍ തുടങ്ങിയവ കാണാന്‍ കഴിയും. ജീവിതം തന്നെ ഒരു ഭയങ്കര ക്ലാസിക്കല്‍ ഫിസിക്‌സ് ലബോറട്ടറിയായി നമുക്ക് കാണാം. ആധുനിക ഫിസിക്‌സില്‍ നാം ദൈനംദിന ജീവിതത്തില്‍ തീരെ ശ്രദ്ധിക്കാത്ത പല മേഖലകളുമുണ്ട്. തീരെ ചെറിയ കണികകള്‍, ക്വാണ്ടം മെക്കാനിക്‌സ്, അണുകേന്ദ്രഭൗതികം അഥവാ ന്യൂക്ലിയര്‍ ഫിസിക്‌സ്, ആപേക്ഷികത തുടങ്ങിയവ.

രസതന്ത്രം

അടുത്തത് രസതന്ത്രമാണ്. ആറ്റോമിക് തലത്തിലുളള ഇടപെടലുകളേക്കുറിച്ചും രാസപ്രവര്‍ത്തനങ്ങളേക്കുറിച്ചും പുതിയ വസ്തുക്കളുടെ രൂപീകരണത്തേക്കുറിച്ചുമുള്ള പഠനമാണ്. ആത്യന്തികമായി രസതന്ത്രത്തിന്റെ അടിസ്ഥാനം പുതുമയില്ലാത്ത ഒന്നാണെന്ന് തോന്നാം. പക്ഷെ പുതിയ തലമുറയിലെ കെമിസ്റ്റുകള്‍ പല മൂലകങ്ങള്‍ ചേര്‍ത്തു പരീക്ഷണങ്ങള്‍ നടത്തുന്നു, കണ്ടെത്തലുകളുണ്ടാകുന്നു. കെമിക്കല്‍ എന്‍ജിനീയറിങ്ങും കെമിക്കല്‍ ഗവേഷണവും വളരെ അടുത്തു ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ടെസ്റ്റ് ട്യുബില്‍ നടത്താവുന്ന അതേ പരീക്ഷണം ഒരു വലിയ പ്ലാന്റിനുള്ളിലും നടത്താം.

ഭൗമശാസ്ത്രം : ഇനി ഭൗമശാസ്ത്രം അഥവാ എര്‍ത്ത് സയന്‍സ് എന്താണെന്ന് നോക്കാം.. നമ്മുടെ ഭൂമിയുടെ ഉദ്ഭവം, നിലവിലെ സ്ഥിതി, ചലനാത്മകമായ പ്രക്രിയകള്‍ തുടങ്ങിയവയേക്കുറിച്ചുള്ള പഠനം. ചിലപ്പോള്‍ മറ്റു ഗ്രഹങ്ങള്‍ക്കും ഇതു ബാധകമാകാറുണ്ട്. രസതന്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലുമിലാത്ത ഒന്ന് ഭൗമശാസ്ത്രത്തിനുണ്ട്. അത് അതിന്റെ ഭൂതകാലമാണ്. ഇത് ഒരു ചരിത്രമുള്ള ശാസ്ത്രമാണ്. ഒരു മേഖല എന്ന നിലയില്‍ ഭൗമശാസ്ത്രം വളരെ പുതിയതാവാം. ഭൂമിശാസ്ത്രം അഥവാ ജിയോളജി, ഭൗമശാസ്ത്രം അഥവാ എര്‍ത്ത് സയന്‍സിന്റെ ഉപവിഭാഗമാണ്. മണ്ണിനേയും പാറയേയും അവയുടെ വിതരണത്തേക്കുറിച്ചുമൊക്കെയാണ് ജിയോളജിയില്‍ പഠിക്കുന്നത്.

ജിയോഫിസിക്‌സ് അഥവാ ഭൂഭൗതികം: ഭൂമിയുടെ ചലനാത്മകമായ പ്രക്രിയകളേ പഠിക്കുന്ന ശാഖയാണ് ജിയോഫിസിക്‌സ്. ഉദാഹരണം : ഭൂമി കുലുക്കം, വേലിയേറ്റം തുടങ്ങിയവ

ജീവശാസ്ത്രം: ജീവവ്യവസ്ഥകളുടെ ശാസ്ത്രം. ഏറ്റവും സങ്കീര്‍ണമായതും വിഭിന്നമായതുമായ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. എല്ലാ ശാസ്ത്രങ്ങളേക്കാളും വലിയ വ്യാപ്തിയുള്ളതാണ് ജീവശാസ്ത്രം. ഉദാഹരണത്തിന് ഒരു ഉറുമ്പിനേക്കുറിച്ച് പോലും എണ്ണമറ്റ രീതിയില്‍ ജീവശാസ്ത്ര പഠനം നടത്താന്‍ കഴിയും. ഉറുമ്പിന്റെ ശരീര ഭാഗങ്ങള്‍ മുതല്‍ ഉറുമ്പിന്റെ കോളനികള്‍ വരെ.