Jan 10 • 10M

ചോക്ലേറ്റ് കഴിക്കണമെന്നില്ല, സ്‌ക്രീനില്‍ നക്കി ചോക്ലേറ്റ് രുചിക്കാം; ജാപ്പനീസ് പ്രഫസറുടെ ടേസ്റ്റി ടിവി

സ്‌ക്രീനില്‍ നക്കി നോക്കി രുചി അറിയുന്ന പരിപാടി ആരോഗ്യത്തിന് ഹാനികരമായിരിക്കില്ലേ എന്ന പേടി വേണ്ട. ടിവി സ്‌ക്രീനിന്റെ പരന്ന പ്രതലത്തിന് മുകളിലുള്ള ഹൈജീനിക് ഫിലിമിലാണ് രുചി സ്േ്രപ ചെയ്യപ്പെടുക

4
1
 
1.0×
0:00
-10:19
Open in playerListen on);
Episode details
1 comment

സ്‌ക്രീനില്‍ നക്കി നോക്കി രുചി അറിയുന്ന പരിപാടി ആരോഗ്യത്തിന് ഹാനികരമായിരിക്കില്ലേ എന്ന പേടി വേണ്ട. ടിവി സ്‌ക്രീനിന്റെ പരന്ന പ്രതലത്തിന് മുകളിലുള്ള ഹൈജീനിക് ഫിലിമിലാണ് രുചി സ്േ്രപ ചെയ്യപ്പെടുക


1877ലാണ് തോമസ് എഡിസണ്‍ ഫോണോഗ്രാഫ്(ശബ്ദം റെക്കോഡ് ചെയ്യ്ത് വീണ്ടും കേള്‍പ്പിക്കുന്ന ഉപകരണം) കണ്ടെത്തുന്നത്. ലോകത്ത് സ്വന്തം ശബ്ദം റെക്കോഡ് ചെയ്ത് വീണ്ടും കേള്‍ക്കുന്ന ആദ്യത്തെ വ്യക്തിയായി അങ്ങനെ എഡിസണ്‍ മാറി. പിന്നീടിങ്ങോട്ട് ശബ്ദവും കാഴ്ചയും റെക്കോഡ് ചെയ്ത് വീണ്ടും കേള്‍ക്കാനും കാണാനും സാധിക്കുന്ന നിരവധി ഉപകരണങ്ങള്‍ ലോകത്ത് അവതരിച്ചു. പക്ഷേ ചരിത്രത്തില്‍ ഈ അടുത്ത കാലം വരെയും ഒരു ഭക്ഷണത്തിന്റെയോ പാനീയത്തിന്റെയോ രുചി റെക്കോഡ് ചെയ്യാനും പിന്നീട് അത് അനുഭവിച്ചറിയാനും സാധിക്കുന്ന ഒരു സാങ്കേതികവിദ്യ ലോകത്ത് അവതരിച്ചില്ല. പക്ഷേ ഇനിയങ്ങോട്ട് അതും പ്രതീക്ഷിക്കാം.

ടിവിയില്‍ കുക്കറി ഷോ കണ്ട് വായില്‍ കപ്പലോടിക്കാത്തവരുണ്ടോ. അങ്ങേതോ രാജ്യത്തെ വിഭവങ്ങള്‍ കണ്ട് ഇതിന്റെയൊക്കെ രുചി എന്താണാവോ എന്ന് ചിന്തിക്കാത്തവരുണ്ടോ. അങ്ങനെയുള്ളവരാരും ഇനി നിരാശപ്പെടേണ്ട. ടിവിയില്‍ കാണുന്ന വിഭവങ്ങളുടെ രുചിയും അനുഭവവേദ്യമാക്കുന്ന സാങ്കേതികവിദ്യ എത്തിക്കഴിഞ്ഞു. ജപ്പാനിലെ മീജി സര്‍വ്വകലാശാലയിലെ പ്രഫസറായ ഹോമി മിയാഷിത അവതരിപ്പിച്ച 'ടേസ്റ്റ് ദ ടിവി' (TTTV) കാഴ്ചയ്ക്കും കേള്‍വിക്കുമൊപ്പം രുചിയും അനുഭവവേദ്യമാക്കുന്ന പുത്തന്‍ കാഴ്ചാനുഭവമാണ്. ഫോണോഗ്രാഫിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പതിപ്പെന്ന് വേണമെങ്കില്‍ ഈ പുതിയ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കാം. ഇവിടെ ശബ്ദമല്ല, രുചിയാണ് റെക്കോഡ് ചെയ്യപ്പെടുന്നത് എന്ന് മാത്രം.

ടിവിയിലൂടെ രുചി എങ്ങനെ അറിയും

മധുരം, പുളി, കയ്പ്പ്, ഉപ്പ്, യുമാമി എന്നിങ്ങനെ അഞ്ച് അടിസ്ഥാന രുചികള്‍ തിരിച്ചറിയുന്ന വ്യത്യസ്ത രുചിമുകുളങ്ങളാണ് നമ്മുടെ നാവിലുള്ളത്. മിയാഷിതയുടെ ടിവിയിലും അഞ്ച് വ്യത്യസ്ത ജെല്ലുകള്‍ ഉണ്ട്. ഓരോന്നിലും ഇലക്ട്രോലൈറ്റ് ലായനിയും ഉണ്ട്. ഇവയുടെ സഹായത്തോടെ നാം ആവശ്യപ്പെടുന്ന രുചി സ്‌ക്രീനിലേക്ക് സ്േ്രപ ചെയ്യപ്പെടും. സ്‌ക്രീനില്‍ നാവ് സ്പര്‍ശിക്കുമ്പോള്‍ ഈ ലായനി നാവില്‍ രുചി അനുഭവവേദ്യമാക്കുന്നു. രുചി നമ്മുടെ പാകത്തിനനുസരിച്ച് അഡ്ജെസ്റ്റ് ചെയ്യാനും സാധിക്കും. ഒരു രുചിയും ഇല്ലാത്ത ആറാമത്തെ മറ്റൊരു ജെല്ലും ഉണ്ട്. ഇവയെല്ലാം വേണ്ടരീതിയില്‍ സമന്വയിപ്പിച്ചാണ് നാമാഗ്രഹിക്കുന്ന രുചികള്‍ സ്‌ക്രീനില്‍ സ്േ്രപ ചെയ്യപ്പെടുന്നത്. അങ്ങനെ ഒട്ടും കലോറി ഉള്ളില്‍ ചെല്ലാതെ തന്നെ ചോക്ലേറ്റ് മില്‍ക്ക് ഷേക്കോ പിസയോ ഒക്കെ കഴിച്ച തൃപ്തി നമുക്ക് കൈവരും.

സ്‌ക്രീനില്‍ നക്കി നോക്കി രുചി അറിയുന്ന പരിപാടി ആരോഗ്യത്തിന് ഹാനികരമായിരിക്കില്ലേ എന്ന പേടി വേണ്ട. ടിവി സ്‌ക്രീനിന്റെ പരന്ന പ്രതലത്തിന് മുകളിലുള്ള ഹൈജീനിക് ഫിലിമിലാണ് രുചി സ്്രേപ ചെയ്യപ്പെടുക. നേരത്തെ ഒരു ദണ്ഡിന്റെ രൂപത്തിലായിരുന്നു ടേസ്റ്റ് ഡിസ്പ്ലേ ഡിസൈന്‍ ചെയ്തത്. വിര്‍ച്വല്‍ റിയാലിറ്റി സിസ്റ്റത്തിന്റെ ഭാഗമായി രുചി അനുഭവവേദ്യമാക്കുന്ന പ്രതലത്തോട് കൂടിയ ഒരു മാസ്‌കും മിയാഷിത വികസിപ്പിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം രുചിക്കാവുന്ന സ്‌ക്രീനിന് രൂപം നല്‍കിയത്. ഫോണ്‍ സ്‌ക്രീനിലും ഈ സാങ്കേതികവിദ്യ സന്നിവേശിപ്പിക്കാന്‍ സാധിക്കും. കുക്കറി ഷോ കാണുമ്പോള്‍ ഉണ്ടാക്കുന്ന വിഭവത്തിന്റെ രുചിയൊന്ന് അറിയണമെന്ന് ആഗ്രഹം തോന്നിയാല്‍ നിരാശപ്പെടേണ്ടി വരില്ല, ടേസ്റ്റി സ്‌ക്രീന്‍ നിങ്ങളുടെ ആഗ്രഹം സാധിച്ച് തരും.

രുചി റെക്കോഡ് ചെയ്യാന്‍ രുചി വിവരങ്ങളെ അഞ്ച് ഫ്ളേവറുകളുടെ വാല്യൂ രൂപത്തിലേക്ക് മാറ്റുന്ന ഒരു സമവാക്യത്തിനും മിയാഷിത രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ ലോകത്തുള്ള ടേസ്റ്റ് സെന്‍സറുകള്‍ വളരെ വലുതും പതുക്കെ പ്രവര്‍ത്തിക്കുന്നവയുമാണ്. കൊണ്ടുനടക്കാവുന്ന കൂടുതല്‍ കാര്യക്ഷമമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനാണ് മിയാഷിത ശ്രമിക്കുന്നത്. ഒരു തെര്‍മോമീറ്റര്‍ പോലെ ഭക്ഷണത്തിനുള്ളില്‍ മുക്കിവെച്ചാല്‍ ഉടനടി ആ രുചി അളവുകള്‍ രേഖപ്പെടുത്തുന്ന ഒരു ഉപകരണത്തിന് വലിയ സാധ്യതകളാണ് ഉള്ളത്. നിമിഷനേരം കൊണ്ട് രുചി വിവരങ്ങള്‍ റെക്കോഡ് ചെയ്യുകയും അവ പുനഃസൃഷ്ടിക്കാനും (reproduce) സാധിക്കുന്ന ഉപകരണങ്ങള്‍ പത്ത് വര്‍ഷത്തിനുള്ളില്‍ നമുക്കിടയില്‍ ഉണ്ടാകുമെന്നാണ് മിയാഷിത പറയുന്നത്.

പുറത്തൊന്നും പോകാതെ വ്യത്യസ്ത രുചികളറിയാം

കോവിഡ് കാലത്ത് പുറം ലോകവുമായി ആളുകളുടെ ബന്ധം മെച്ചപ്പെടുത്തുന്ന ഒരു സാങ്കേതികവിദ്യയാണ് ടിടിടിവിയെന്ന് ഹോമി മിയാഷിത പറയുന്നു. വീട്ടില്‍ തന്നെ ഇരുന്നുകൊണ്ട് റെസ്റ്റോറന്റിലോ അല്ലെങ്കില്‍ ലോകത്തിന്റെ മറ്റേതെങ്കിലും കോണിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അനുഭവം ആളുകള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സാങ്കേതികവിദ്യക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


2012ല്‍ മിയാഷിതയും ഗവേഷണ വിദ്യാര്‍ത്ഥിയായ ഹിരോമി നകമുറയും ചേര്‍ന്ന് ഒരു ഇലക്ട്രിക് ഫോര്‍ക് വികസിപ്പിച്ചിരുന്നു. ആശുപത്രികളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ആ കണ്ടെത്തല്‍


ഭക്ഷണത്തോടും വ്യത്യസ്ത രുചികളോടും ഉള്ള മിയാഷിതയുടെ കമ്പം ചെറുപ്രായത്തില്‍ തുടങ്ങിയതാണ്. വലുതായപ്പോള്‍ മിജീ സര്‍വ്വകലാശാലയില്‍ അദ്ദേഹം രുചികളെ കുറിച്ചുള്ള ഗവേഷണം ആരംഭിച്ചു. സാങ്കേതികവിദ്യയ്ക്കും മനുഷ്യരിലെ ഇന്ദ്രിയങ്ങള്‍ക്കും ഇടയിലുള്ള ഇന്റെര്‍ഫേസിന്റെ സാധ്യതകള്‍ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയിലെ ഫ്രണ്ടിയര്‍ മീഡിയ സയന്‍സ് പ്രോഗ്രാമിന്റെ സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹം.

രുചി അനുഭവം സാധ്യമാക്കുന്ന മിയാഷിതയുടെ ആദ്യ ഉല്‍പ്പന്നമല്ല ഇത്. തന്റെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് പല ഫ്ളേവര്‍ റിലേറ്റഡ് ഡിവൈസുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട് അദ്ദേഹം. 2012ല്‍ മിയാഷിതയും ഗവേഷണ വിദ്യാര്‍ത്ഥിയായ ഹിരോമി നകമുറയും ചേര്‍ന്ന് ഒരു ഇലക്ട്രിക് ഫോര്‍ക് വികസിപ്പിച്ചിരുന്നു. ആശുപത്രികളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ആ കണ്ടെത്തല്‍. രോഗികള്‍ക്കുള്ള ഭക്ഷണത്തില്‍ ഉപ്പും പുളിയും എരിവുമൊക്കെ കുറഞ്ഞ അളവിലാണല്ലോ ചേര്‍ക്കാറ്. അതുകൊണ്ട് ഭക്ഷണത്തിനൊന്നും രുചി തോന്നുന്നില്ല എന്നത് സ്ഥിരം പരാതിയാണ്. അതിനാലാണ് ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ചേരുവകള്‍ ഇല്ലാതെ തന്നെ ഭക്ഷണത്തിന് രുചി ലഭ്യമാക്കുക എന്ന പദ്ധതിയോടെ മിയാഷിതയും ചങ്ങാതിയും ഫോര്‍ക്ക് വികസിപ്പിച്ചത്.

സത്യത്തില്‍ അതായിരുന്നു രുചിയും സാങ്കേതികവിദ്യയും ഒത്തിണക്കി കൊണ്ടുള്ള മിയാഷിതയുടെ ആദ്യ ഉല്‍പ്പന്നം. പക്ഷേ അതിലും വലിയ രുചി മോഹങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.


ലോകമെമ്പാടുമുള്ള രുചിഭേദങ്ങള്‍ സംഗീതം പോലെ ഡൗണ്‍ലോഡ് ചെയ്ത് ഏത് മുക്കിലൂം മൂലയിലും ഉള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിക്കുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. അത്തരമൊരു പ്ലാറ്റ്ഫോമിന് ജന്മം നല്‍കാന്‍ കഴിയുമെന്ന് തന്നെയാണ് മിയാഷിതയുടെ പ്രതീക്ഷ


കഴിഞ്ഞ ഒരുവര്‍ഷമായി മിയാഷിത ടേസ്റ്റി ടിവിയുടെ പണിപ്പുരയില്‍ ആയിരുന്നു. ഇലക്ട്രിക് ഫോര്‍ക് ഭക്ഷണത്തിന് ഉപ്പും പുളിയുമൊക്കെ പകരുന്ന ഒന്നായിരുന്നു എങ്കില്‍ ടേസ്റ്റി ടിവി നാമഗ്രഹിക്കുന്ന ഏത് രുചിയും നാവിലെത്തിക്കാന്‍ ശേഷിയുള്ള സ്‌ക്രീനാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരമൊരു ടിവി നിര്‍മ്മിക്കാന്‍ ഏതാണ്ട് 100,000 യെന്‍ (875 ഡോളര്‍, 65,200 രൂപ) ചിലവ് വരുമെന്നാണ് മിയാഷിതയുടെ കണക്കുകൂട്ടല്‍.

രുചി അറിഞ്ഞ് റെസിപ്പി തെരഞ്ഞെടുക്കാം

റെസിപ്പികള്‍ക്കായി യുട്യൂബും ഫുഡ് ബ്ലോഗുമെല്ലാം അരിച്ചുപെറുക്കി പാചക പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ടേസ്റ്റി സ്‌ക്രീന്‍ വളരെയധികം ഉപകാരപ്പെടും. രുചിയും കൂടി അറിഞ്ഞ് റെസിപ്പി തെരഞ്ഞെടുക്കാമല്ലോ. അതുമാത്രമല്ല, പാചകവുമായി ബന്ധപ്പെട്ട പഠനമേഖലകളിലുള്ളവര്‍ക്ക് വിദൂരപഠനത്തിനും ടേസ്റ്റിംഗ് ഗെയിമുകള്‍ക്കും ക്വിസ്സുകള്‍ക്കുമെല്ലാം ഈ സാങ്കേതികവിദ്യ ഉപകാരപ്പെടുമെന്നാണ് മിയാഷിത കരുതുന്നത്. ക്യാമറയും ഡിസ്പ്ലേയും മൈക്രോഫോണും സ്പീക്കറുമൊക്കെയുള്ള സ്മാര്‍ട്ട്ഫോണുകളാണ് ഇപ്പോള്‍ നമുക്കുള്ളത്. അധികം വൈകാതെ തന്നെ രുചി അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

വെറും ബ്രഡ് കഴിച്ചാലും പിസ കഴിച്ച സംതൃപ്തി

വിശന്ന് പൊരിയുമ്പോള്‍ കയ്യില്‍ കിട്ടുന്ന ഭക്ഷണസാധനങ്ങളെന്തും നമുക്ക് അമൃതാണ്. എങ്കിലും ജാമും ബട്ടറുമൊന്നുമില്ലാതെ ബ്രെഡ് കഴിക്കേണ്ടി വരുമ്പോള്‍ ഇതില്‍ പുരട്ടി കഴിക്കാന്‍ എന്തെങ്കിലുമൊന്ന് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ. അത്തരക്കാര്‍ക്കും മിയാഷിതയുടെ സാങ്കേതികവിദ്യ അനുഗ്രഹമാകുമെന്നാണ് കരുതേണ്ടത്. സ്േ്രപ ടെക്നോളജി ഉപയോഗിച്ച് ഒരു കഷ്ണം ബ്രെഡിന് ചോക്ലേറ്റിന്റെയോ പിസയുടെയോ രുചി വരുത്താനാകുമോ എന്നും മിയാഷിതോ പരിശോധിക്കുന്നുണ്ട്. അത്തരമൊരു ഉല്‍പ്പന്നം പുറത്തിറക്കുന്നതിന് കമ്പനികളുമായുള്ള ചര്‍ച്ചകളിലാണ് അദ്ദേഹം.

ലോകമെമ്പാടുമുള്ള രുചിഭേദങ്ങള്‍ സംഗീതം പോലെ ഡൗണ്‍ലോഡ് ചെയ്ത് ഏത് മുക്കിലൂം മൂലയിലും ഉള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിക്കുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. അത്തരമൊരു പ്ലാറ്റ്ഫോമിന് ജന്മം നല്‍കാന്‍ കഴിയുമെന്ന് തന്നെയാണ് മിയാഷിതയുടെ പ്രതീക്ഷ. ടേസ്റ്റി ടിവി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കവേ മിജീ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി തനിക്കിഷ്ടപ്പെട്ട ചോക്ലേറ്റിന്റെ രുചി ടിവി സ്‌ക്രീനില്‍ നിന്ന് നുണയുന്ന കാഴ്ചയും കഴിഞ്ഞിടെ പുറത്തുവന്നിരുന്നു. മധുരമുള്ള ചോക്ലേറ്റ് രുചിക്കണമെന്ന് വിദ്യാര്‍ത്ഥി പറയുമ്പോള്‍ സ്‌ക്രീനിന് മുകളിലായുള്ള പ്ലാസ്റ്റിക് ഷീറ്റിലേക്ക് കുറച്ച് വെള്ളം സ്േ്രപ ചെയ്യപ്പെടുന്നതും അവരത് രുചിച്ച് നോക്കുന്നതും കാണാം. ആ രുചി മില്‍ക്ക് ചോക്ലേറ്റിന്റേതോ അല്ലെങ്കില്‍ ചോക്ലേറ്റ് സോസിന്റേതോ പോലെ ആയിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

അതേസമയം ഭക്ഷണത്തിന്റെ രുചി മാത്രമല്ല ഗന്ധവും ആസ്വദിച്ച് വയറും മനവും നിറയ്ക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. അവരെ സംബന്ധിച്ചെടുത്തോളം ഇഷ്ട ഭക്ഷണത്തിന്റെ രുചിയറിഞ്ഞത് കൊണ്ട് മാത്രം സംതൃപ്തി ഉണ്ടാകണമെന്നില്ല. അവരും നിരാശപ്പെടേണ്ടതില്ല. ഭക്ഷണങ്ങളുടെ ഗന്ധം അനുഭവവേദ്യമാക്കുന്ന സാങ്കേതികവിദ്യ്ക്ക് പിന്നിലാണ് ഇപ്പോള്‍ മിയാഷിത. കാഴ്ച, കേള്‍വി, രുചി, ഗന്ധം, ഇനിയുള്ളത് സ്പര്‍ശമെന്ന അനുഭവമാണ്. വായ്ക്കുള്ളില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സ്പര്‍ശാനുഭവവും സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനസൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മിയാഷിത. സംഗതി കൊള്ളാമല്ലേ, ഭക്ഷണമെന്നും കഴിക്കാതെ തന്നെ അത് കാണാനും രുചിക്കാനും വായ്ക്കുള്ളില്‍ അതുണ്ടെന്ന് തോന്നിക്കാനും പറ്റുമത്രേ.